Narayanalayam

HARI OM NARAYANA

കണ്ണന്‍റെ വൃന്ദാവനത്തില്‍ സമൂഹകോടിയര്‍ച്ചനയും വൃന്ദാവന പരിക്രമണവും

“സ്വര്‍ഗപദാദ് ഗുരു സത്യം സത്യദാപി ഗുരുതരം തു വൈകുണ്ഠം
വൈകുണ്ഠാദപി ഗുരുതരമവനൌ ധന്യം വൃന്ദാവനം മന്യേ”

സ്വര്‍ഗ്ഗത്തേക്കാള്‍ സത്യലോകം ശ്രേഷ്ഠം സത്യലോകത്തേക്കാള്‍ വൈകുണ്ഠം
ശ്രേഷ്‍ഠം വൈകുണ്ഠത്തേക്കാള്‍ ഭൂമിയിലുള്ള വൃന്ദാവനം ശ്രേഷ്ഠം. എന്ന്
പുരാണങ്ങള്‍ സമുദ്ഘോഷിക്കുന്ന വൃന്ദാവന ദര്‍ശനഭാഗ്യം, ജീവിതത്തിലെ
ഏറ്റവും വലിയ മഹാഭാഗ്യമാണ്.

ബ്രഹ്മാദി ദേവകള്‍ എന്നും വീണു വണങ്ങുന്ന ശ്രികൃഷ്‍‌ണ ഭക്തര്‍ക്കെന്നും
പരമാധാമമായ വൃന്ദാവനത്തില്‍ വരുന്ന മണ്ഡലമാസത്തില്‍ ഒരു സമൂഹ
കോടിയര്‍ച്ചന മഹായജ്ഞം നടത്തുവാനും കണ്ണന്‍ കളിയാടുന്ന ദിവ്യസ്ഥലങ്ങള്‍
കാണാനും ഒരു ഭാഗ്യം ഭഗവാന്‍ കനിഞ്ഞരുളിയിരിക്കുന്ന കാര്യം അറിയിക്കട്ടെ.
പൗരാണിക കാലത്ത് സൗഭരിമഹര്‍ഷിയുടെ ഇന്നത്തെ ശ്രീകൃഷ്‍ണ പ്രവാഹ്
ആശ്രമത്തിലെ ശ്രീ രാധാകൃഷ്‍ണക്ഷേത്രത്തിലാണ് കോടിഅര്‍ച്ചന നടത്തുന്നത്.

നവംബര്‍ 15-ാം തിയ്യതി പുറപ്പെട്ട് ഡിസംബര്‍ 2 -ാം തിയ്യതി
തിരിച്ചെത്തുന്ന വിധമാണ് യാത്ര ഉദ്ദേശിക്കുന്നത്. വൃന്ദാവന
പുണ്യഭൂമിയില്‍ രണ്ടാഴ്‍ച താമസിച്ച് കണ്ണന്റെ പുണ്യസ്ഥലങ്ങള്‍ കാണാനും
കോടിയര്‍ച്ചന ചെയ്യാനും ഭഗവാന്‍ നല്‍കിയ ഈ അവസരം അനുഗ്രഹമായി കരുതാന്‍
ഭക്തജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. ഒരാള്‍ക്ക് ഭക്ഷണം താമസം,
യാത്രാക്കൂലി എന്നിവയടക്കം 8000 രൂപ ചിലവ് പ്രതീക്ഷിക്കുന്നു.
കോടിയര്‍ച്ചനയിലും വൃന്ദാവന യാത്രയിലും പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന
ഭക്ത ജനഘങ്ങള്‍ മുന്‍കൂര്‍ തുകയായി 5000 രൂപയും അപേക്ഷാ ഫോറവും എന്നിവ
ആശ്രമത്തില്‍ എത്തിക്കേണ്ടതാണ്. വൃന്ദാവനവിഹാരി ശ്രീകൃഷ്ണ ഭഗവാനും
വൃന്ദാവനേശ്വരി ശ്രീ രാധാദേവിയും അനുഗ്രഹിക്കട്ടേ.

ജയ് രാധേശ്യം ജയ് രാധേശ്യം ജയ് രാധേശ്യം
എന്ന് സ്വാമി സന്‍നയാന്ദ സരസ്വതി
നാരായണാലയം നല്ലേപിള്ളി പാലക്കാട്
ഫോണ്‍ 09447087982

Download PDF brochure here :: കണ്ണന്‍റെ വൃന്ദാവനത്തില്‍ സമൂഹകോടിയര്‍ച്ചനയും വൃന്ദാവന പരിക്രമണവും (151)

HARI OM NARAYANA

ഗുരുവായുരപ്പന്‍